അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർ ഡാമിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റും (കിക്മ), കേരള ബാങ്ക്, മിൽമ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്ന് സംസ്ഥാനത്തെ വിവിധ കോളേജുകളിലെ ബിരുദ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
രണ്ട് സോണുകളിലായി നടത്തുന്ന ഈ ക്വിസ് മൽസരത്തിൽ തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള ജില്ലകളിലെ കോളേജുകളെ നോർത്ത് സോണായി ഉൾപ്പെടുത്തി ഫൈനൽ റൗണ്ട് വാരാഘോഷത്തിന്റെ ഉദ്ഘാടന ജില്ലയായ തൃശ്ശൂരിലും, തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള കോളേജുകളെ സൗത്ത് സോണായി ഉൾപ്പെടുത്തി സമാപന ജില്ലയായ ആലപ്പുഴയിൽ വച്ചുമാണ് ഫൈനൽ റൗണ്ടുകൾ സംഘടിപ്പിക്കുന്നത്.
ആദ്യ റൗണ്ട് ഓൺലൈനായി പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് ഇല്ല. വിജയികൾക്ക് 50,000 രൂപ മൂല്യമുളള സമ്മാന തുകയും ട്രോഫിയും പ്രശംസപത്രവും ലഭിക്കും. രജിസ്ട്രേഷന്റെ അവസാന തീയതി നവംബർ 3 ആണ്. രജിസ്ട്രേഷൻ ലിങ്ക് https://forms.gle/JzbK8TP2zqFNtimC9, കൂടുതൽ വിവരങ്ങൾക്ക്: 7907375755/7994745316.
