കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ ഗവ. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്‌സിന് വരെ പഠിക്കുന്ന കുട്ടികളിൽ നിന്നും വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
പ്ലസ് വൺ മുതലുള്ള കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കുന്നവർ പ്രസ്തുത കോഴ്സിന്റെ യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. അപേക്ഷാ ഫോറം ജില്ലാ ഓഫീസിൽ നിന്നും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (kmtwwfb.org) നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം, പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് എന്നീ രേഖകൾ സഹിതം നവംബർ 1 മുതൽ 30 വരെ ജില്ലാ ഓഫീസിൽ സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497-2705197
