വിഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വിഭിന്ന ശേഷി കലോത്സവം സംഘടിപ്പിച്ചു. ചൂട്ടക്കടവ് റിവർഡേൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗ്ഗവാസനയും മാനസിക ശരീരികവുമായ ഉല്ലാസത്തിനും വേദിയൊരുക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷയായ പരിപാടിയിൽ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി വിജോൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി. കല്യാണി, ബ്ലോക്ക് അംഗങ്ങളായ ഇന്ദിര പ്രേമചന്ദ്രൻ, പി. ചന്ദ്രൻ, ബി.എം. വിമല, അസീസ് വാളാട്, രമ്യ താരേഷ്, ജോയ്സി ഷാജു, വി. ബാലൻ, സി.ഡി.പി.ഒ. കെ.പി. സിന്ധു, മാനന്തവാടി അഡീഷണൽ സി.ഡി.പി.ഒ. ജീജ എന്നിവർ പങ്കെടുത്തു.
