ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന മുഖേന വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികവര്‍ഗ്ഗക്കാരായ തൊഴില്‍ രഹിത യുവതികൾക്കാണ് അപേക്ഷ നൽകാൻ അവസരം. പദ്ധതിയില്‍ 2,00,000 രൂപ വരെ വായ്പയായി ലഭിക്കും. അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാൻ പാടില്ല. പദ്ധതി പ്രകാരം കൃഷി ഒഴികെയുള്ള സ്വയംതൊഴിലുകളില്‍ ഗുണഭോക്താവിന് ഏര്‍പ്പെടാം. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ മാനന്തവാടി പെരുവക റോഡില്‍ പ്രവര്‍ത്തിക്കുന്ന ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 04935 296512, 9496596512.