എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ നിയമന തസ്തിക വിവരങ്ങളും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങളും സമന്വയ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മൊബൈല്‍ നമ്പറില്‍ ലഭ്യമായ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് https://samanwaya.kite.kerala.gov.in ല്‍ പ്രവേശിച്ച് നവംബര്‍ ഏഴിനകം പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്ത് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ലഭ്യമായ ഒഴിവുകള്‍ പരിശോധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ നല്‍കാം. സാങ്കേതിക ബുന്ധിമുട്ട് നേരിട്ടാല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിലോ അടുത്തുള്ള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുമായോ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍: 04936 202593, 7510438720, 9048990303.