വയനാട് ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ച്, വിവിധ വില്ലേജുകളില്‍ നിന്നും വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയില്‍ എത്തിച്ച തേക്ക്, വീട്ടി തടികള്‍, ബില്ലറ്റ്, വിറക് എന്നിവ നവംബര്‍ മൂന്നിന് ഓണ്‍ലൈനായി വില്‍പന നടത്തുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നും സൗജന്യമായി രജിസ്‌ട്രേഷന്‍ ചെയ്ത് നല്‍കും. ഇ-ലേലത്തിന് മുമ്പ് ഡിപ്പോയിലെത്തി തടി പരിശോധിക്കാം. ഫോണ്‍: 8547602856, 8547602858, 04936 221562