സുൽത്താൻ ബത്തേരി ബ്ലോക്ക്‌ അങ്കണവാടി ടീച്ചർമാർക്കായി പാൽ ഉപഭോക്‌തൃ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ വിഭാഗത്തിന്റെയും സുൽത്താൻ ബത്തേരി പാൽ വിതരണ സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി ഉദ്ഘാടനം ചെയ്തു.

വിപണിയിൽ ലഭ്യമാകുന്ന പാലിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ക്ഷീരവികസന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.  സുൽത്താൻ ബത്തേരി പാൽ വിതരണ സഹകരണ സംഘത്തിൽ നടന്ന പരിപാടിയിൽ സംഘം പ്രസിഡന്റ് കെ.കെ.പൗലോസ് അധ്യക്ഷനായി. ജില്ലാ ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്‌ടർ  കെ.എം.നൗഷ, സുൽത്താൻ ബത്തേരി ക്ഷീരവികസന ഓഫീസർ പി.പി.പ്രജീഷ, സുൽത്താൻ ബത്തേരി ക്ഷീര സംഘം സെക്രട്ടറി പി.പി.വിജയൻ എന്നിവർ സംസാരിച്ചു.