എസ്.ഐ.ആർ 2025 മായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പരിശീലനം നൽകി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവർക്കാണ് പരിശീലനം നൽകിയത്. എസ്.ഐ.ആർ നടത്തുന്നതിന്റെ പ്രായോഗികതയും സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെയും കുറിച്ച് ജില്ലാ കലക്ടർ യോഗത്തിൽ സംസാരിച്ചു. SIR മായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെയും ബൂത്ത് ലെവൽ ഓഫീസർമാരുടെയും ചുമതലകൾ സംബന്ധിച്ചും BLO മാർ ഫീൽഡിൽ പോകുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെയും കുറിച്ചും ജില്ലാ ഇലക്ഷൻ അസിസ്റ്റന്റ് പി.എ ടോംസ് ക്ലാസ് എടുത്തു. ബൂത്ത് ലെവൽ ഓഫീസർമാർക്കും ബൂത്ത് ലെവൽ സൂപ്പർവൈസർമാർക്കും എസ്ഐആർ പ്രക്രിയയെ കുറിച്ചുള്ള പരിശീലനം ഒക്ടോബർ 31 നകം ഇ.ആർ.ഒമാർ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. എല്ലാ ബൂത്ത് ലെവൽ ഓഫീസർമാരും എസ്.ഐ.ആർ നടത്തിപ്പിന് മുന്നോടിയായി ബൂത്ത് ലെവൽ ഏജന്റുമാരുടെ യോഗം ചേരണം. എല്ലാ ഇ.ആർ.ഒമാരും അതത് മണ്ഡലങ്ങളിലെ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്ത് കാര്യങ്ങൾ വിശദീകരിച്ച് സംശയനിവാരണം നടത്തേണ്ടതാണെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഒറ്റപ്പാലം സബ് കലക്ടർ അഞ്ജീത് സിംഗ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. സജീദ്, മറ്റ് ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.
