ഫിഷറീസ് വകുപ്പിന്റെ കേരള റിസര്‍വോയര്‍ ഫിഷറീസ് ഡെവലപ്പ്മെന്റ് പ്രൊജക്ട് 2025-26 പ്രകാരം ജില്ലയിലെ പഴശ്ശി റിസര്‍വോയറില്‍ മത്സ്യവിത്ത് നിക്ഷേപം ആരംഭിച്ചു. പടിയൂര്‍- കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന് കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. 324000 കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ പദ്ധതിയുടെ ഭാഗമായി പൂവ്വം കടവില്‍ നിക്ഷേപിച്ചു. വരും ദിവസങ്ങളിലും പഴശ്ശി റിസര്‍വോയര്‍ പരിധിയില്‍ മത്സ്യവിത്ത് നിക്ഷേപം തുടരും.
പഞ്ചായത്ത് അംഗം കെ. ശോഭന അധ്യക്ഷയായി. തലശ്ശേരി മത്സ്യഭവന് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ.കെ സംഗീത, ഫിഷറീസ് ഡെവലപ്പമെന്റ് ഓഫീസര്‍ സി. രാജു, ഫിഷറീസ് ഓഫീസര്‍ എസ് സീന, പഴശ്ശി റിസര്‍വോയര്‍ എസ് ഒ സൊസൈറ്റി പ്രസിഡന്റ് സുധാകരന്, മത്സ്യകര്‍ഷകരായ എ.കെ നാരായണന്, ഐ.കെ ഭാസ്കരന്, എന്നിവര്‍ സംസാരിച്ചു.
