പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആര്‍) ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശമനുസരിച്ച് എന്യുമറേഷന്‍ ഫോമുകള്‍ ശേഖരിക്കുന്നതിന് ആലപ്പുഴ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും കളക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. നവംബര്‍ 20 മുതല്‍ ഈ കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ സേവനവും വോട്ടര്‍ പട്ടികകളുടെ ലഭ്യതയും ഉറപ്പുവരുത്തും. ഈ സേവനം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.