തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി കണ്ണൂർ ജില്ലയിൽ ആകെ 8290 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതിൽ 3934 പുരുഷമാരും 4356 സ്ത്രീകളുമാണുള്ളത്.

നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ അവസാന ദിവസമായ നവംബർ 21 വെള്ളിയാഴ്ച 2741 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഗ്രാമ പഞ്ചായത്തുകളിൽ 1766, നഗരസഭകളിലായി 528, കോർപ്പറേഷനിൽ 101, ജില്ലാ പഞ്ചായത്തിൽ 39, ബ്ലോക്ക് പഞ്ചായത്തിൽ 307 വീതം നാമനിർദ്ദേശ പത്രികകളാണ് വരണാധികാരി/ ഉപവരണാധികാരികൾ മുമ്പാകെ നൽകിയത്.

നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 22 ശനിയാഴ്ച രാവിലെ പത്ത് മണി മുതൽ ആരംഭിക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.