വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശിശുദിന വാരാഘോഷം ചില്‍ ചില്‍ ചൈല്‍ഡ് അറ്റ് കണ്ണൂരിന്റെ സമാപനം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി കോടതി സമുച്ചയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സി. ദിവ്യ അധ്യക്ഷയായി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സബ് ജഡ്ജ് മഞ്ജു, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എ.പി ഹംസക്കുട്ടി, വനിതാ അംഗം വി.ടി. ഷീല, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം വത്സലന്‍ , ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഡാറ്റാ അനലിസ്റ്റ് ജലജ ഉച്ചമ്പള്ളി, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ പി. ആഷില്യ എന്നിവര്‍ പങ്കെടുത്തു.
