ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൽപ്പറ്റ നഗരസഭയിലെ ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ എന്നിവയുടെ അടുക്കള അനുബന്ധ പ്രദേശങ്ങൾ വീഡിയോഗ്രാഫ് ചെയ്യും. കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സന്റെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യവിഭാഗം യോഗത്തെ തുടർന്നാണ് തീരുമാനം. വീഡിയോഗ്രാഫ് ചെയ്യുന്നത് പ്രദർശിപ്പിക്കുമെന്നും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്നും സെക്രട്ടറി നിർദേശിച്ചു.