അന്താരാഷ്ട്ര എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി വയനാട് ജില്ലാ വിമുക്തി മിഷന്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജില്‍ നടന്ന പരിപാടി ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.ജെ ഷാജി റെഡ് റിബണ്‍ നല്‍കി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വിജി പോള്‍ അധ്യക്ഷനായ പരിപാടിയില്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി എം.എം അബ്ദുല്‍ നിസാര്‍, ഐ.സി.ടി.സി കൗണ്‍സിലര്‍ ഷൈനി ജോര്‍ജ്ജ്, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യു.കെ ജിതിന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ബാബു, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.