കണ്ണൂർ ജില്ലാ സൈനികക്ഷേമ ഓഫീസിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വിവിധ ട്രേഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികളുടെ 2026 – 2028 വര്‍ഷത്തേക്ക് പ്രസിദ്ധീകരിച്ചിട്ടുള്ള കരട് സെലക്ട് ലിസ്റ്റ് ഡിസംബര്‍ ഒന്ന് മുതല്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും. സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഉദ്യോഗാര്‍ഥികളില്‍ നിന്നും ഡിസംബര്‍ 30 വരെ സ്വീകരിക്കും. ഡിസംബര്‍ 31 ന് പ്രസിദ്ധീകരിക്കുന്ന ഫൈനല്‍ ലിസ്റ്റില്‍ പിന്നീട് തിരുത്തലുകള്‍ അനുവദിക്കില്ലെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0497 2700069.