തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ച മാതൃക ഹരിത ബൂത്ത് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ ബൂത്തുകളും ഹരിത ബൂത്തുകളാക്കണമെന്നും, ബൂത്തുകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഹരിത ചട്ടം പാലിക്കണമെന്നും ജില്ല കളക്ടര്‍ പറഞ്ഞു.
സ്വീപ്പും ജില്ല ശുചീത്വ മിഷനും സംയുക്തമായാണ് മതൃകാ ഹരിത ബൂത്ത് സ്ഥാപിച്ചത്. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്.സജീദ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.ഗോപിനാഥന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി.വരുണ്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
