ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഹരിതചട്ട ബോധവത്കരണ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മുട്ടില്‍ ഡൗണ്‍ ടൗണ്‍ ടര്‍ഫില്‍ നടന്ന സൗഹൃദ ടൂർണമെന്റ് ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ് ഉദ്ഘാടനം ചെയ്തു. ഹരിത തെരഞ്ഞെടുപ്പ്, മാലിന്യമുക്ത വയനാട് എന്ന സന്ദേശത്തിലായിരുന്നു മത്സരങ്ങള്‍. പ്രചാരണത്തിന് പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുമെന്ന് ടീമുകൾ പ്രതിജ്ഞയെടുത്തു. സൗഹൃദ മത്സരങ്ങളിലൂടെ കായികപരമായ ഉണര്‍വിനൊപ്പം തെരഞ്ഞെടുപ്പ് പ്രക്രിയ പരിസ്ഥിതി സൗഹൃദമാക്കുകയെന്ന സന്ദേശം നൽകാനും സാധിച്ചതായി സംഘാടകര്‍ പറഞ്ഞു.
