ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവവേദി യിൽ കയ്യടി നേടി എസ് ഡി വി സെന്റീനറി ഹാളിൽ നടക്കുന്ന കേരള സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ചിത്രപ്രദർശനം.
സംസ്ഥാന വിമുക്തി മിഷനു വേണ്ടി ആലപ്പുഴ എക്‌സൈസ് ഡിവിഷൻ അണിയിച്ചൊരുക്കിയ ലഹരി വിരുദ്ധ് സന്ദേശങ്ങൾ അടങ്ങിയ ചിത്രപ്രദർശനം കാണാൻ കുട്ടികളുടെ തിരക്ക്.
500ൽ അധികം ലഹരി വിരുദ്ധ ചിത്രങ്ങൾ ആണ് പ്രദർശനത്തിൽ ഉള്ളത്.കൂടാതെ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഹൃസ്വ ചിത്ര പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
കൂടാതെ ലഹരി വിരുദ്ധ ക്വിസിലൂടെ ചോദിക്കുന്ന ലഹരി വിരുദ്ധ ചോദ്യങ്ങൾക്ക് നറുക്കെടുപ്പിലൂടെ. ഓരോ മണിക്കൂറിലും സമ്മാനം നൽകുന്നു.
പ്രദർശനം വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ വിമുക്തി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്മായാ ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പ്രദർശനം സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തി.