അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഡിസംബര്‍ 20 ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. വിവിധ മേഖലയിലെ തൊഴിലവസരങ്ങള്‍ മേളയുടെ ഭാഗമായി ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/vrsZ3jmTvjpTAiVS9 മുഖേന രജിസ്റ്റര്‍ ചെയ്യണം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 20 ന് രാവിലെ 10 ന് ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. ഫോണ്‍: 9495999669
