പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ പഠനയാത്രക്ക് കൊണ്ടു പോകുന്നതിന് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 6 ജനുവരി അഞ്ച് മുതല്‍ 12 വരെയാണ് യാത്ര സംഘടിപ്പിക്കുന്നത്. 36 വിദ്യാര്‍ത്ഥിനികളും ജീവനക്കാരുമുള്ള എസ്.എസ്.എല്‍.സി ബാച്ചിനെയും 47 വിദ്യാര്‍ത്ഥിനികളും ജീവനക്കാരുമുള്ള പ്ലസ്ടു സയന്‍സ്, ഹ്യുമാനിറ്റീസ് ബാച്ചിനെയും മൈസൂര്‍-ഊട്ടി, ഊട്ടി-കൊടൈക്കനാല്‍, അതിരപ്പള്ളി-കൊച്ചി, മൂന്നാര്‍-വാഗമണ്‍-തേക്കടി, പാലക്കാട്-മലമ്പുഴ-തൃശ്ശൂര്‍ എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രയാണ് പരിഗണിക്കുന്നത്. ക്വട്ടേഷനുകള്‍ ഡിസംബര്‍ 22 വൈകിട്ട് മൂന്നിനകം സീനിയര്‍ സൂപ്രണ്ട്, കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍, കല്‍പ്പറ്റ, കണിയാമ്പറ്റ പി.ഒ, 673124 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍- 04936 284818
