പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ ഐ.റ്റി.ഡി.പി ഓഫിസ്, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളിലേക്ക് മാനേജ്‌മെന്റ് ട്രെയിനിമാരെ നിയമിക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ബിരുദധാരികള്‍ക്ക് ഗ്രേസ്മാര്‍ക്ക് ലഭിക്കും. പ്രായപരിധി 35 വയസ്. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ അധികരിക്കരുത്.
അപേക്ഷ ഫോമുകള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസിലും മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. അപേക്ഷകര്‍ സ്ഥിര താമസക്കാരായ അതത് താലൂക്കിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കണം.
താലൂക്ക് അടിസ്ഥാനത്തില്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താത്പര്യമുള്ളവര്‍ അപേക്ഷ, ജാതി, വരുമാനം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ഓഫീസുകളില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936 202232 (കല്‍പ്പറ്റ), 04933 240210 (മാനന്തവാടി), 04936 221074 (സുല്‍ത്താന്‍ ബത്തേരി).
