* ലോഗോ പ്രകാശനം ചെയ്ത് ടൊവിനോ തോമസ്
യുവാക്കളുടെ തൊഴിൽക്ഷമതയിൽ അക്കാദമിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ സ്‌കില്ലിംഗിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അസാപ് കേരള ആരംഭിക്കുന്ന സൂപ്പർ സ്‌കിൽ ഹീറോ അവാർഡ് ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്ത് ടൊവിനോ തോമസ്. മാതൃകാപരമായ രീതിയിൽ അസാപ് കോഴ്‌സുകൾ പൂർത്തിയാക്കുകയോ തൊഴിൽ നേടുകയോ ചെയ്യുന്ന യുവാക്കളെ സൂപ്പർ സ്‌കിൽ ഹീറോ അവാർഡ് നൽകി ആദരിക്കുകയും അതുവഴി കൂടുതൽ ആളുകളെ സ്‌കില്ലിംഗിലേക്ക് ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അസാപ് കേരള പുതിയ ക്യാമ്പയിനിന് തുടക്കമിടുന്നത്. മാറുന്ന ലോകം ആവശ്യപ്പെടുന്ന കഴിവുകൾ പരിപോഷിപ്പിച്ചെടുക്കുന്നതുവഴി ഏതൊരാൾക്കും യഥാർത്ഥ ജീവിതത്തിൽ സൂപ്പർ ഹീറോ ആയി മാറാൻ കഴിയും എന്ന സന്ദേശമാണ് അസാപ് കേരള സൂപ്പർസ്‌കിൽ ഹീറോ ക്യാമ്പയിനിലൂടെ നൽകുന്നത്.
