നാഷണല്‍ ആയുഷ് മിഷനില്‍ ഒഴിവുകകൾ
നാഷണല്‍ ആയുഷ് മിഷന് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആയുര്‍വേദ തെറാപ്പിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ്, എം.പി.ഡബ്ലിയു,- എന്‍.പി.പി.എം.ഒ.എം.ഡി, എം.പി.ഡബ്ലിയു കാരുണ്യ പ്രോജക്ട്, എം.പി.എച്ച്.ഡബ്ലിയു, യോഗ ഇന്‍സ്ട്രക്ടര്‍, ആയുര്‍വേദ ഫാര്‍മസിസ്റ്റ്, എം.പി.ഡബ്ലിയു- സുപ്രജ പ്രോജക്ട്, എം.പി.ഡബ്ലിയു-എന്‍.സി.ഡി പ്രോജക്ട്, നഴ്സിംഗ് അസിസ്റ്റന്റ് (ആയുര്‍വേദ) എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. 2026 ജനുവരി ഒന്നിന് 40 വയസ്സ് കവിയാത്തവര്‍ ജനുവരി 18നകം അപേക്ഷിക്കണം. നവിശദവിവരങ്ങള് www.nam.kerala.gov.in എന്ന വെബ്സൈറ്റില്‍്. ഫോണ്‍: 0483-2731700, 9778426343.
നഴ്സിങ് കോളേജില്‍ ലക്ചറര്‍ നിയമനം
മഞ്ചേരി ഗവ. നഴ്സിങ് കോളേജില്‍ ബോണ്ടഡ് ലക്ചറര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി 13ന് രാവിലെ 10.30ന് മഞ്ചേരി ഗവ. നഴ്സിങ് കോളേജില്‍ നടക്കും. 14 ഒഴിവുകളാണുള്ളത്. അംഗീകൃത നഴ്സിങ് കോളേജുകളില്‍ നിന്നും നഴ്സിങ്് വിഭാഗത്തില്‍ പി.ജിയും കെ.എന്‍.എം.സി രജിസ്ട്രേഷന് നേടിയതുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ നിന്നും യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ സ്വകാര്യ സ്വാശ്രയ നഴ്സിങ് കോളേജുകളില്‍ നിന്നും യോഗ്യത നേടിയവരെയും പരിഗണിക്കും.
