തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ കെ. ബിജുവിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. കുറ്റമറ്റ രീതിയില്‍ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് അദ്ദേഹം രാഷ്ട്രീയ കക്ഷികളുടെ സഹകരണം അഭ്യര്‍ഥിച്ചു. യോഗത്തില്‍ എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചു.

ഒരേ വീട്ടിലെ ആളുകള്‍ വ്യത്യസ്ത ബൂത്തുകളില്‍ വരുന്നത്, ഇലക്ഷന്‍ കമ്മീഷന്റെ സൈറ്റിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍, നേരത്തെയുണ്ടായിരുന്ന ബൂത്തുകള്‍ മാറുന്നതടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പുറമെ തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്‍, എ.ഡി.എം കെ. ദേവകി, ഡെപ്യൂട്ടി കളക്ടര്‍മാരായ സി.ആര്‍. ജയന്തി, വി.ടി ഘോളി, ജയശ്രീ, പി. സുരേഷ്, സ്വാതി ചന്ദ്രമോഹന്‍, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍, എ.ആര്‍.ഒമാര്‍, ബി.എല്‍.ഒമാര്‍ എന്നിവര്‍ പങ്കെടുത്തു.