ജില്ലാ വനിതാ ശിശു വികസന ഓഫീസും ആരോഗ്യവകുപ്പും സംയുക്തമായി പെരിന്തല്‍മണ്ണ സായി സ്നേഹതീരം ട്രൈബല്‍ ഹോസ്റ്റലില്‍ വെച്ച് കുട്ടികള്‍ക്കായി മെന്‍സ്ട്രല്‍ ഹൈജീന്‍, ഡെന്റല്‍ കെയര്‍, പകര്‍ച്ചവ്യാധി, പോഷകാഹാരം, ജപ്പാന്‍ ജ്വരത്തിനെതിരെയുള്ള പ്രതിരോധ വാക്സിനേഷന്‍ പരിശോധന എന്നിവ ഉള്‍പ്പെടുത്തി ആരോഗ്യ ക്യാംപ് സംഘടിപ്പിച്ചു. സായി സ്നേഹതീരം കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍. രവി ഉദ്ഘാടനം ചെയ്തു.

നഗര ആരോഗ്യ കേന്ദ്രം ഡോക്ടര്‍മാരായ ഡോ. വി. നീസ, ഡോ. ആയിഷ, ജില്ലാ ആശുപത്രി ഡയറ്റീഷന്‍ ശ്രീത്മ, എന്‍.വി.എച്ച.്സി.പി പിയര്‍ സപ്പോര്‍ട് ബുഷറ, എന്‍.ടി.പി മുഹ്സിന്‍ (ഹെല്‍ത്ത് വിസിറ്റര്‍), എന്നിവര്‍ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ജെ.പി.എച്ച്.എന്‍മാരായ മഞ്ജുഷ, അനുഷ, രജ്‌ല, സുമിയ മാത്യു എന്നിവര്‍ സ്‌ക്രീനിങ്ങിനും വാക്സിനേഷനും നേതൃത്വം നല്‍കി. ജില്ലാ വനിതാ ശിശു വികസന ഓഫീസ് ഹബ്ബ് കോഡിനേറ്റര്‍ വി. അഞ്ജു, ഫിനാന്‍ഷ്യല്‍ ലിറ്ററസി സ്റ്റാഫ് കെ. ജിജി, ജില്ലാ ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സെന്തിന്‍ കുമാര്‍, യു.പി.എച്ച്.സി ജെ.എച്ച്.ഐ. അര്‍ച്ചന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.