കൊല്ലം ജില്ലയിൽ എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ (എൻ.സി.എ-മുസ്ലിം) (കാറ്റഗറി നം. 310/16) തസ്തികയുടെ 10.10.2018ൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ശാരീരിക അളവെടുപ്പും ശാരീരികക്ഷമതാ പരീക്ഷയും ഈ മാസം 19ന് കൊല്ലം കൊട്ടാരക്കര ഗവ. ബോയ്സ് എച്ച്.എസ്&വി.എച്ച്.എസ് ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റും പി.എസ്.സി നിഷ്കർഷിച്ചിരിക്കുന്ന തിരിച്ചറിയൽ രേഖയുടെ അസലും സഹിതം അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയത്ത് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈൽ പരിശോധിക്കുക.
