രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാര്‍ഡിന് രജിസ്റ്റര്‍ ചെയ്ത ഉപഭോക്തൃ സംഘടനകള്‍ക്ക് അപേക്ഷിക്കാം. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സംഘടനകള്‍ക്കാണ് അവാര്‍ഡിന് അപേക്ഷിക്കാന്‍ അവസരം. അപേക്ഷ ഫെബ്രുവരി 20ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-1 വിലാസത്തില്‍ നല്‍കണം. വിശദവിവരങ്ങള്‍ ഉപഭോക്തൃകാര്യ വകുപ്പ്, പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍- 04936 202273
