കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കുളമാവ് ഡാം മിനിപാര്‍ക്ക് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. വിനോദസഞ്ചാരികള്‍ക്ക് കുളമാവ് ഡാമും ഇടുക്കി ജലാശയവും അടുത്ത് കാണുന്നതിനായി ഡാമിന്റെ വലതുകരയില്‍ പ്രകൃതിഭംഗി ആസ്വദിച്ച് വിശ്രമിക്കുന്നതിനായി ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടയുള്ള സൗകര്യങ്ങള്‍ മിനിപാര്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്‍ ഹര്‍ഷില്‍ ആര്‍.മീണ, കെ.എസ്.ഇ.ബി. ജനറേഷന്‍ സിവില്‍, ഇലക്ട്രിക്കല്‍ ആന്റ് റീസ് ഡയറക്ടര്‍ ജി. സജീവ്, ജനപ്രതിനിധികള്‍, കെ. എസ്. ഇ.ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.