അറക്കുളം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും കാര്യക്ഷമമായി ലഭ്യമാക്കുന്നതില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ മികച്ച മാതൃകയാണെന്ന് ഓണ്‍ലൈന്‍ സന്ദേശത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.അറക്കുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ അറക്കുളം ഗ്രാമപഞ്ചായത്ത് അംഗം സുശീല ഗോപി അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ്, അറക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ. അനില്‍കുമാര്‍, സ്മിത സാമുവല്‍,പി എ. വേലുക്കുട്ടന്‍, കെ.കെ. ആശ, നിര്‍മ്മിതി കേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ സിനിമോള്‍ ബി. എന്‍, തൊടുപുഴ തഹസില്‍ദാര്‍ യു രാജീവ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
