ക്വട്ടേഷന്‍ ക്ഷണിച്ചു
ചാപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം റൂറല്‍ ഐ.സി.ഡി.എസില്‍ 2025-26 സാമ്പത്തിക വര്‍ഷം 134 അങ്കണവാടികളിലേക്ക് കണ്ടിന്‍ജന്‍സി സാധനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി വിതരണം ചെയ്യാന്‍ താത്പര്യമുള്ള ഏജന്‍സികള്‍/സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍ മലപ്പുറം (റൂറല്‍), ചാപ്പനങ്ങാടി ശിശുവികസന പദ്ധതി ഓഫീസര്‍ മലപ്പുറം (റൂറല്‍) പൊന്മള പഞ്ചായത്ത് ഓഫീസിന് സമീപം ചാപ്പനങ്ങാടി പി.ഒ, എന്ന വിലാസത്തില്‍ മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 12 ന് മുമ്പായി സമര്‍പ്പിക്കണം. ക്വട്ടേഷന്‍ മുദ്രവെച്ച കവറിനുപുറത്ത് അങ്കണവാടി കണ്ടിന്‍ജന്‍സി 2025-26 സാമ്പത്തിക വര്‍ഷം’എന്ന് രേഖപ്പടുത്തണം. ഫോണ്‍-7025127584.

ടെന്‍ഡര്‍ ക്ഷണിച്ചു
മലപ്പുറം താലൂക്ക് ആശുപത്രി കാന്റീന്‍ ഏപ്രില്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെ നടത്തുന്നതിന് പ്രവൃത്തി പരിചയമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 17-ന് ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 18ന് രാവിലെ 11ന് മുമ്പായി ആശുപത്രി ഓഫീസില്‍ എത്തണം. ഫോണ്‍- 0483 2734866.

ടെന്‍ഡര്‍ ക്ഷണിച്ചു
മലപ്പുറം താലൂക്ക് ആശുപത്രിയിലെ ആര്‍.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, എ.കെ, മെഡിസെപ് പദ്ധതിയില്‍പ്പെടുന്ന രോഗികള്‍ക്കായി മരുന്ന് വിതരണം, മെഡിസിന്‍ കവറ് വിതരണം, ലാബ് റീഏജന്റുകള്‍, ലാബ് സര്‍വ്വീസുകള്‍, എക്സ്-റേ, സ്‌കാനിങ് എന്നിവയും ആശുപത്രിയിലേക്ക് ആവശ്യമായ പ്രിന്റിങ് വര്‍ക്കുകള്‍, ഓര്‍ത്തോ ഇംപ്ലാന്റേഷന്‍ ഉപകരണങ്ങള്‍, ആര്‍ത്രോസ്‌കോപ്പി സര്‍ജറി ഉപകരണങ്ങള്‍, ഓക്സിജന്‍ സിലിണ്ടര്‍ റീ-ഫില്ലിംഗ്, അലക്ക് എന്നിവ ഏപ്രില്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെ വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം വില്‍പന മാര്‍ച്ച് 16 ന് ഉച്ചക്ക് രണ്ടിന് അവസാനിക്കും. ടെന്‍ഡര്‍ ഫോറം തുറക്കുന്ന തിയ്യതി മാര്‍ച്ച് 17 രാവിലെ 11ന്. ഫോണ്‍-0483 2734866.

മോണ്ടിസോറി പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മാര്‍ച്ച് മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകള്‍ക്ക് ഡിഗ്രി/പ്ലസ്ടു/എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍- 7994449314.

ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ തെരഞ്ഞടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
മമ്പാട് ഗ്രാമ പഞ്ചായത്തിലെ പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കുന്നതിന് ശുചീകരണ തൊഴിലാളികളേയും, മാലിന്യ ശേഖരണത്തിനായി ഹരിതകര്‍മ്മ സേന അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിന് 18 വയസ്സ് തികഞ്ഞ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് പത്തിനകം ലഭ്യമാക്കണം. ഫോണ്‍- 0493 1200260.

പരസ്യലേലം ഏപ്രില്‍ ആറിന്
കുടിശ്ശികയായ 6,48,708 രൂപ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂരങ്ങാടി താലൂക്കിലെ തിരൂരങ്ങാടി വില്ലേജിലെ വെന്നിയൂര്‍ ബ്ലോക്കിലെ 03 റീ സര്‍വ്വേ 272/4 ല്‍ 0.016 ഹെക്ടര്‍ പുരയിടം ഏപ്രില്‍ ആറിന് രാവിലെ 11ന് തിരൂരങ്ങാടി വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും.

സൗജന്യ ആപ്ലിക്കേഷന്‍ ഡെവലപ്പ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സെന്ററില്‍ സൗജന്യ ആപ്ലിക്കേഷന്‍ ഡെവലപ്പ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി (ഡിഗ്രി)/ഡിപ്ലോമ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ (എഞ്ചിനീയറിങ്/സയന്‍സ് ബന്ധപ്പെട്ട കോഴ്സുകള്‍) അല്ലെങ്കില്‍ 10-ാം ക്ലാസ് കഴിഞ്ഞുള്ള മൂന്നു വര്‍ഷ ഡിപ്ലോമയും വെബ്/മൊബൈല്‍ മേഖലയില്‍ ഒന്നര വര്‍ഷത്തെ പ്രവൃത്തി പരിചയം (ജോലി/ഇന്റേണ്‍ഷിപ്പ്/അപ്രന്റീസ്ഷിപ്പ് ഉള്‍പ്പെടെ) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-9495999704.