ഡോക്ടര്‍ നിയമനം
പൂക്കോട്ടൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതി പ്രകാരം താത്കാലിക വ്യവസ്ഥയില്‍ ഡോക്ടറെ നിയമിക്കുന്നതിന് മാര്‍ച്ച് ആറിന് രാവിലെ 9.30ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവയുടെ പകര്‍പ്പും അസ്സല്‍ രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. പൂക്കോട്ടൂര്‍ ഉള്‍പ്പെട്ട ഹെല്‍ത്ത് ബ്ലോക്കില്‍ ഡോക്ടര്‍ തസ്തികയില്‍ ഒഴിവ് വരുന്ന മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലേക്കും അടിയന്തര ഘട്ടങ്ങളില്‍ ഈ റാങ്ക് ലിസ്റ്റില്‍ നിന്നും ഉദ്യോഗാര്‍ഥികളെ നിയമിക്കും. ഫോണ്‍-0483 2774860.
നഴ്‌സിങ് അസിസ്റ്റന്റ് നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിനു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്സിങ്് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 10ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും.
100 ബെഡ്ഡുകളെങ്കിലുമുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളില്‍ നിന്ന് എ.എന്‍.എം. കോഴ്സ് പാസായവര്‍, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0483 2762037.
ഡോക്ടര്‍ നിയമനം
വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ എല്‍.എസ്.ജി.ഡി. മുഖേന നടത്തപ്പെടുന്ന സായാഹ്ന ഒ.പിയിലേയ്ക്ക് ഡോക്ടര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് ആറിന് രാവിലെ 9.30ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും അസ്സല്‍ രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
പാലിയേറ്റീവ് നഴ്‌സ് നിയമനം
മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പാലിയേറ്റീവ് നഴ്‌സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനായി മാര്‍ച്ച് 11-ന് രാവിലെ 10.30ന് അഭിമുഖം നടക്കും. എ.എന്‍.എം/ജെ.പി.എച്ച്.എന്‍ കോഴ്സ് അംഗീകൃത സ്ഥാപനത്തില്‍ നിന്നും പാസായിരിക്കണം. നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം
