സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. കുഴിമതിക്കാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ പരിശീലനത്തിലൂടെ ഉത്തരവാദിത്തമുള്ള പൗരരായി മാറുന്നു. ഇതുകണക്കിലെടുത്ത് പദ്ധതിയുടെ മെച്ചപ്പെട്ടപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മികച്ചപിന്തുണയാണ് നല്‍കുന്നത്. പൗരബോധം, അച്ചടക്കം, നേതൃപാടവം, ചിന്താശേഷി, സേവനസന്നദ്ധത എന്നിവ പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കാന്‍ എസ്.പി.സി പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പരിശീലനം പൂര്‍ത്തീകരിച്ച 43 കേഡറ്റുകള്‍ പങ്കെടുത്തു. എഴുകോണ്‍ ഐഎസ്എച്ച്ഒ പി.രാജേഷ് സത്യവാചകം ചൊല്ലികൊടുത്തു. പരേഡ് കമാന്‍ഡര്‍ എ. സൂര്യതേജിന്റെ അകമ്പടിയോടെ മന്ത്രി പരേഡ് പരിശോധിച്ചു, മെമന്റോ സമ്മാനിച്ചു.
പിടിഎ പ്രസിഡന്റ് ജി.അജിത്കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.വി.സുമലാല്‍, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനു ബിനോദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഖില എസ് ദാസ്, വാര്‍ഡ് അംഗം ലേഖ കുമാരി, കുഴിമതിക്കാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക എസ് സുലഭ, പ്രിന്‍സിപ്പല്‍ എ ദീപിക കുമാരി, കൊല്ലം റൂറല്‍ എഡിഎന്‍ഒ കെ.എസ്.വിജയകുമാര്‍, എഴുകോണ്‍ പി.എസ് ഡിഐ ബി.അനീഷ്‌കുമാര്‍, എസ്എംസി ചെയര്‍മാന്‍ മനു പ്രദീപ്, സ്റ്റാഫ് സെക്രട്ടറി വി.ആര്‍ രാജേഷ്, സീനിയര്‍ അസിസ്റ്റന്റ് റീന അലക്‌സ്, എസ്പിസി സിപിഒ ബി.ശാലിനി, എസ്പിസി എസിപിഒ എന്‍.വി.ശാരിക തുടങ്ങിയവര്‍ പങ്കെടുത്തു.
