പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇൻഷുറൻസ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഏപ്രിൽ 6, 7, 13, 20, 21, 27, 28 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും (ആർഡിഒ കോടതി) 17, 24 തീയതികളിൽ മഞ്ചേരി മാധവൻ നായർ സ്മാരക മന്ദിരം, പഴയ മുൻസിപ്പൽ ഓഫീസ് ഹാളിലും തൊഴിൽ തർക്ക കേസുകളും ഇൻഷുറൻസ് കേസുകളും വിചാരണ ചെയ്യും.