⭕പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളേജില്‍ അതിഥി അധ്യാപക ഒഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം. ഗവണ്‍മെന്റ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ് വിഭാഗങ്ങളില്‍ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖല ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള, യു.ജി.സി. റഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുള്ള (നെറ്റ്/പി.എച്ച്.ഡി) ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലേക്കുള്ള അഭിമുഖം മെയ് 23ന് രാവിലെ 10.00 നും ഫിസിക്‌സ് വിഭാഗത്തിലേക്കുള്ള അഭിമുഖം അന്നേ ദിവസം ഉച്ചയ്ക്ക് 1.30 നും നടക്കും. ഫോണ്‍- 04933 227370, 9188900199.

⭕ആര്‍ബിട്രേഷന്‍ യൂണിറ്റില്‍ താത്ക്കാലിക നിയമനം

മലപ്പുറം ദേശീയപാത 66 ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ആര്‍ബിട്രേഷന്‍ യൂണിറ്റിലേക്ക് ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, ഡാറ്റാ എന്‍ട്രീ ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ പരിചയ സമ്പന്നരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതുമായി ബന്ധപ്പെട്ട് ജില്ലാ ആര്‍ബിട്രേറ്ററായ ജില്ലാ കളക്ടര്‍ക്ക് ലഭിച്ച പരാതികള്‍ സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കുന്നതിന് ആര്‍ബിട്രേറ്ററെ സഹായിക്കുന്നതിനയാണ് നിയമനം. അപേക്ഷകര്‍ ആവശ്യമായ രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം മെയ് 25ന് വൈകിട്ട് അഞ്ചിനകം ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം 676505 വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍-0483-2739581

⭕ഡോക്ടര്‍, നഴ്‌സിംഗ് ഓഫീസര്‍ നിയമനം

വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍, നഴ്‌സിംഗ് ഓഫീസര്‍ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. ഡോക്ടര്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത എം.ബി.ബി.എസ്, ടി.സി. മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ പെര്‍മനെന്റ് ഉള്ളവര്‍ക്കും, നഴ്‌സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത ജി.എന്‍.എം./ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സ് പാസ്സ്, കേരള നഴ്സിംഗ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നിശ്ചയിച്ച തിയ്യതിയില്‍, നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുന്നെ ആശുപതി മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ ഹാജരാകണം. മെയ് 20ന് രാവിലെ 10.30ന് ഡോക്ടര്‍ തസ്തികയിലേക്കും രാവിലെ 11.30ന് നഴ്‌സിംഗ് ഓഫീസര്‍ തസ്തികയിലേക്കും അഭിമുഖം നടക്കും.

⭕പാര്‍ട്ട് ടൈം ട്യൂട്ടര്‍ നിയമനം

പൂക്കോട്ടുംപാടം പ്രീമെട്രിക് ഹോസ്റ്റലിലേക്ക് സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ മെയ് 30ന് രാവിലെ 10.30ന് നടക്കും. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി, ബി.എഡ്. സ്ഥാപനം സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും താമസിക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍ : 9496070400, 9544290676.

⭕സീ റസ്‌ക്യൂ ഗാര്‍ഡ് നിയമനം

ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി താത്ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ സീ റസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം പൊന്നാനി ചന്തപ്പടിയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ മെയ് 29ന് രാവിലെ 11 ന് നടക്കും. അപേക്ഷകര്‍ രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളിയും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവരും 20നും 60നും മധ്യേ പ്രായമുള്ളവരും പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരും ആയിരിക്കണം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, യോഗ്യത തെളിയിക്കുന്ന രേഖകള്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക് എന്നിവയുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0494-2667428.