ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 080/2024) തസ്തികയിലേക്ക് 2025 ഡിസംബര്‍ 18ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ഏപ്രില്‍ 29ന് ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ, യോഗ്യതകള്‍, വെയിറ്റേജ്, കമ്മ്യൂണിറ്റി എന്നിവ തെളിയിക്കുന്ന രേഖകളും വണ്‍ ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം എത്തണം.