ആലപ്പുഴ: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള ആലപ്പുഴ നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ യുവജനശാക്തീകരണം, കായികം, സാമൂഹിക വികസനം, , സന്നദ്ധപ്രവർത്തനം എന്നീ രംഗങ്ങളിൽ ജില്ലയിൽ പ്രവർത്തിക്കുന്നവരുടെ റിസോഴ്‌സ് ടീം രൂപീകരിക്കുന്നു. താല്പര്യമുള്ളവർക്കായി ത്രിദിന സഹവാസ ക്യാമ്പ് ജനുവരിയിൽ സംഘടിപ്പിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് താമസം, ആഹാരം, പഠനോപകാരണങ്ങൾ എന്നിവ നെഹ്റു യുവ കേന്ദ്ര ഒരുക്കും. താല്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9496919000.
