കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കുട്ടികൾക്കായി പുസ്തകവേദി ആരംഭിച്ചു. ബാലസഭയുടെ നേതൃത്വത്തിലാണ് കൂട്ടുകാർക്കായി പുസ്തകവേദി ഒരുക്കിയത്. കുട്ടികളിൽ വായന ശീലം വളർത്തുകയെന്നതാണ് ലക്ഷ്യം. ഓരോ യോഗത്തിലും ഓരോരുത്തർ ആ ആഴ്ചയിൽ വായിച്ച പുസ്തകം മറ്റു കൂട്ടുകാർക്കു മുൻപിൽ അവതരിപ്പിച്ച് ചർച്ച ചെയ്യുന്ന പരിപാടിയാണിത്. ഇതിലൂടെ കുട്ടികളുടെ വായനശീലവും ചിന്താശേഷിയും വർധിക്കും. ആഴ്ചയിൽ ഒരു യോഗം ഉണ്ടാകും. പുസ്തകവേദിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത നിർവഹിച്ചു. സി.ഡി.എസ്. അധ്യക്ഷ ബിജി കുട്ടികൾക്കായി പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു
