ആലപ്പുഴ: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ നഗരസഭാ പ്രദേശത്തു വന്‍തോതില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നഗരസഭാ ശുചീകരണ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് മാലിന്യ നിര്‍മാര്‍ജനം പൂര്‍ത്തിയാക്കിയത്. നഗരം മാലിന്യമുകതമാക്കുന്നതിന് നഗരസഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പൂര്‍ണ്ണമായ പിന്തുണ ഉണ്ടാകണമെന്ന് നഗരസഭാ കോണ്‍ഫെറന്‍സ് ഹാളില്‍ നടന്ന ‘സീറോ വേസ്റ്റ് ചെങ്ങന്നൂര്‍’ എന്ന ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ ആവശ്യപ്പെട്ടു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭാ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് നടന്ന പരിശീലന പരിപാടിയില്‍ മാലിന്യ സംസ്‌കരണത്തിന്റെ നൂതന രീതികള്‍ സംബന്ധിച്ചു ശുചിത്വ മിഷന്‍ സംസ്ഥാന റിസോര്‍സ് പേഴ്‌സണ്‍ ആര്‍. വേണുഗോപാല്‍, ഒന്നാം ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. ഹബീബ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു
വൈസ് ചെയര്‍പേഴ്‌സണ്‍ വത്സമ്മ എബ്രഹാം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലേഴ്സ്, നഗരസഭ ജീവനക്കാര്‍, കുടുബശ്രീ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.