22-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രം തെരഞ്ഞെടുക്കാൻ പ്രതിനിധികൾക്ക് അവസരമൊരുക്കുന്ന ഓഡിയൻസ് പോൾ ഡിസംബർ 14ന് ആരംഭിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് 24 മണിക്കൂർ നീണ്ടുനിൽക്കും. രജിസ്ട്രേഷൻ ഐ.ഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് വോട്ട് രേഖപ്പെടുത്താവുന്നതാണ്. എസ്.എം.എസ് വഴിയും മൊബൈൽ ആപ്പുവഴിയും വെബ്സൈറ്റ് വഴിയും വോട്ട് രേഖപ്പെടുത്താം. മുഖ്യവേദിയായ ടാഗോർ, കൈരളി, കലാഭവൻ എന്നിവിടങ്ങളിൽ സജ്ജീകരിച്ച ഹെൽപ് ഡെസ്കുകളിൽ സാങ്കേതിക സഹായം ലഭ്യമായിരിക്കും. എസ്.എം.എസ് അയയ്ക്കേണ്ട ഫോർമാറ്റ് IFFK SPACE MOVIE CODE അയയ്ക്കേണ്ട നമ്പർ 56070. മത്സരവിഭാഗത്തിലെ ചിത്രങ്ങളുടെ മൂവി കോഡ് ഇ-മെയിൽ ആയും എസ്.എം.എസ് ആയും പ്രതിനിധികൾക്ക് വോട്ടെടുപ്പിന് മുമ്പേ ലഭിക്കുന്നതാണ്.