സംസ്ഥാന സർക്കാരിന്റെ ജനകീയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഉടൻ തന്നെ ജനങ്ങളിലെത്തുമെന്ന് മന്ത്രി കെ.കെ ശൈലജ. ആകെ 40 ലക്ഷം കുടുംബങ്ങൾക്ക് സഹായം ലഭിക്കുന്ന ബൃഹത് പദ്ധതിയാണ് സർക്കാരിന്റെ പരിഗണനയിൽ. സാധാരണ അസുഖങ്ങൾക്ക് രണ്ടു ലക്ഷവും കാൻസർ പോലുള്ള മാരക അസുഖങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെയും സഹായം ലഭിക്കും. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ ആയൂഷ്മാൻ പദ്ധതിയിലൂടെ സംസ്ഥാനത്ത് 18 ലക്ഷം പേർക്കുമാത്രമെ പ്രയോജനം ലഭിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
