സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി അലാമിപ്പള്ളിയില്‍ നടക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശന വിപണ മേളയുടെ ഭാഗമായി സായാഹ്നത്തില്‍ അരങ്ങേറിയ മെഗാ മോഹിനിയാട്ടം കാണികള്‍ക്ക് നവ്യാനുഭമായി.അംഗനമാര്‍ ഒരേ ചുവടോടെ ലാസ്യ ഭാവത്തില്‍ ഗാനത്തിനൊത്ത് അരങ്ങില്‍ നിനഞ്ഞ് നിന്നത് കാണികളുടെ മനം കവര്‍ന്നു.കിഴക്കുംകര പുളളിക്കരങ്കളിയമ്മ ദേവസ്ഥാനം മാതൃസമിതിയാണ് മെഗാമോഹിനിയാട്ടം അവതരിപ്പിച്ചത്. അലാമിപ്പളളിയിലെ സായാഹ്നകള്ക്ക് ശോഭപകരാന് വ്യത്യസ്ത കലാപരിപാടികളാണ് ഓരോ രാവിലും ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് (26) ഏഴുമണിക്ക് നാടന്‍പാട്ടുകള്‍ അരങ്ങേറും
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് ഉല്‍പ്പന്ന പ്രദര്‍ശന വിപണ മേള. വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ സ്റ്റാളുകളാണ് മേളയുടെ പ്രധാന ആകര്‍ഷണം. സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികള്‍, ഇവയുടെ സേവനങ്ങള്‍ തുടങ്ങിയ വിവരങ്ങളും മേളയില്‍ ലഭ്യമാണ്. വിജ്ഞാനവും കൗതുകവും നിറഞ്ഞ സ്റ്റാളുകളിലേക്ക് ദിനംപ്രതി ആയിരങ്ങളാണ് ഒഴുകിയെത്തുന്ന
