അവബോധമില്ലായ്മയും അശ്രദ്ധയുമാണ് റോഡ് അപകടങ്ങൾക്ക് പ്രധാന കാരണമെന്നു ആർടിഒ സെമിനാർ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായാണ് എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷംകൊണ്ട് കേരളത്തിൽ റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണം നാലായിരത്തിലധികമാണ്. ഹെൽമറ്റ് ഉപയോഗിക്കാത്തതും അമിത വേഗതയും അവയുടെ തോതുകൂട്ടി. കൃത്യമായി സീറ്റ്‌ബെൽറ്റ് ധരിക്കാത്തതും വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും റോഡപകടങ്ങളുടെ മുഖ്യകാരണങ്ങളാണ്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയവ കൃത്യമായി ഉപയോഗിച്ചാൽ അപകടതോത് കുറക്കാൻ കഴിയുമെന്ന് സെമിനാർ വിലയിരുത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.വി പ്രേമരാജൻ ക്ലാസെടുത്തു.
