സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക മാർച്ച് 5ന് പ്രസിദ്ധീകരിക്കും.  നാമനിർദ്ദേശ പത്രികകൾ മാർച്ച് 6 മുതൽ 11 വരെ സംസ്ഥാന റിട്ടേണിംഗ് ഓഫീസർ സ്വീകരിക്കും.  നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയുടെയും സാധുവായ നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികളുടെ പട്ടികയും 11ന് പ്രസിദ്ധീകരിക്കും.  സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിന് മാർച്ച് 14 വരെ സമയമുണ്ടാവും.  അതേദിവസം വൈകിട്ട് 5ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.  ബാലറ്റ്‌പേപ്പറുകൾ മാർച്ച് 15ന് വോട്ടർമാർക്ക് അയക്കും.  വോട്ടുകൾ രേഖപ്പെടുത്തിയ ബാലറ്റ്‌പേപ്പറുകൾ സ്റ്റേറ്റ് റിട്ടേണിംഗ് ഓഫീസർക്ക് മാർച്ച് 25ന് രണ്ട് മണിക്കുള്ളിൽ ലഭിക്കണം.  വോട്ടുകൾ എണ്ണി ഫലം അന്നേദിവസം പ്രസിദ്ധപ്പെടുത്തും.  സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പിനായിട്ടുള്ള നടപടികളടങ്ങിയ വിജ്ഞാപനം മാർച്ച് ആറിന് പ്രസിദ്ധപ്പെടുത്തും.