ആലപ്പുഴ: 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ആയുധ ലൈസൻസികളും തങ്ങളുടെ കൈവശമുളള എല്ലാ തോക്കുകളും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എല്ലാ ആയുധ ലൈസൻസികളും തോക്കുകൾ സറണ്ടർ ചെയ്തുവെന്ന് ഉറപ്പാക്കുവാനും ടി ആയുധങ്ങൾ ഇനിയോരറിയിപ്പ് വരും വരെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിനും ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർ കർശന നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.