പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വോട്ടേഴ്സ് സ്ലിപിനോടൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകൂടി നിര്‍ബന്ധം. തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച 11 ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകളാണ് ഉപയോഗിക്കാന്‍ കഴിയുക. പാസ് പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെയും ഫോട്ടോ പതിച്ച സര്‍വ്വീസ് തിരിച്ചറിയല്‍ രേഖ, ഫോട്ടോ പതിച്ച ബാങ്ക് – പോസ്റ്റോഫീസ് പാസ്ബുക്കുകള്‍, പാന്‍ കാര്‍ഡ്, നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ നല്കുന്ന സ്മാര്‍ട്ട് കാര്‍ഡ്, എം.എന്‍.ആര്.ഇ.ജി.എ. തൊഴില്‍ കാര്‍ഡ്, കേന്ദ്ര – തൊഴില്‍ മന്ത്രാലയം പുറത്തിറക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്ഷന് രേഖ, എം.പി, എം.എല്‍.എ, എം.എല്‍.സി (മെംബര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍സ്) എന്നിവരുടെ ഔദ്യോഗിക രേഖ, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊരു രേഖ വോട്ടേഴ്സ് സ്ലിപിനൊപ്പം തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പ്രവാസികള്‍ വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയായി നിര്‍ബന്ധമായും അസ്സല് പാസ്പോര്‍ട്ട് കരുതണം.
