പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ സൂക്ഷിക്കേണ്ട വരവ്, ചെലവ് കണക്കുകളുടെ ആദ്യ ഘട്ട പരിശോധന ഏപ്രില്‍ 12ന് നടക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരുടെ ആഭിമുഖ്യത്തിലാണ് പരിശോധന. സ്ഥാനാര്‍ത്ഥികള്‍ ഇലക്ഷന് കമ്മീഷന്റെ നിര്‍ദേശ പ്രകാരം കണക്കുകള്‍ സൂക്ഷിക്കണമെന്നും നേരിട്ടോ പ്രതിനിധി മുഖാന്തിരമോ പരിശോധനയ്ക്ക് എത്തണമെന്നും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
