കോതമംഗലം: ബ്ലോക് പഞ്ചായത്ത് ഘടകസ്ഥാപനമായ പല്ലാരിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നവീകരിച്ച ലബോറട്ടറിയുടെ പ്രവർത്തനം ആരംഭിച്ചു. എല്ലാവിധ ടെസ്റ്റുകളും ലഭ്യമാകുംവിധം നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് റഷീദസലിം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൊയ്തു അദ്ധ്യക്ഷത വഹിച്ചചടങ്ങിൽ ബ്ലോക്പഞ്ചായത്ത് വൈസ്പ്രസിഡൻറ് ശാന്തമ്മ പയസ് മുഖ്യപ്രഭാഷണംനടത്തി.ബ്ലോക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.ഇ.അബ്ബാസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ ഷംസുദ്ധീൻമക്കാർ, ആമിനഹസ്സൻകുഞ്ഞ്, ബ്ലോക്പഞ്ചായത്തംഗം എം.എൻ.ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
മുബീനആലിക്കുട്ടി,
ഷാജിമോൾറഫീഖ്, പാത്തുമ്മസലാം,
എ.എ.രമണൻ,
ഷമീനഅലിയാർ, നിസാമോൾഇസ്മയിൽ, എച്ച്.എം.സി അംഗങ്ങളായ കെ.ബി.മുഹമ്മദ്,എം.എം.ബക്കർ,ഇബ്രാഹിം
കവലയിൽ
കെ.ഇ.സെയ്തുമുഹമ്മദ്, എം.എ.അലിയാർ,
മെഡിക്കൽ ആഫീസർ ഡോ: ബി.ആതിഷ്, ഹെൽത്ത് ഇൻസ്പെക്ടർ എം.എം.ബഷീർ എന്നിവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: പല്ലാരിമംഗലം സി.എച്ച്.സി യിലെ നവീകരിച്ച ലാബോറട്ടറി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം നിർവഹിക്കുന്നു