പ്രൊഫഷണൽ/ടെക്‌നിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ നൽകി വരുന്ന മെറിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന്റെ 2019-20 ലെ നടത്തിപ്പിനായി ബന്ധപ്പെട്ട എല്ലാ യൂണിവേഴ്‌സിറ്റികളും/ സ്ഥാപനങ്ങളും/ കോളേജുകളും ആഗസ്റ്റ് 31ന് മുമ്പ് നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് എം.സി.എം സ്‌കോളർഷിപ്പ്, സംസ്ഥാന നോഡൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9497723630, 0471-2561214.
