കൊച്ചി: കളമശേരി ഗവ:ഐ.ടി.ഐ യില്‍ ഇനി പറയുന്ന ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കില്‍ പരമാവധി 24000 രൂപ പ്രതിമാസ വേതനം ലഭിക്കും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ സപ്തംബര്‍ മൂന്നിന് രാവിലെ 11-ന് അസല്‍ രേഖകള്‍ സഹിതം കളമശേരി ഐ.ടി.ഐയില്‍ ഹാജരാകണം.
സര്‍വ്വെയര്‍, ഇലക്ട്രീഷ്യന് ഓരോ ഒഴിവ്, യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.ടി.സി/എന്‍.എ.സി യും അംഗീകൃത സ്ഥാപനത്തില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും അംഗീകൃത സ്ഥാപനത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ഡിഗ്രി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. എംപ്ലോയബിലിറ്റി സ്കില്‍/സോഷ്യല്‍ സ്റ്റഡീസ്, ഒരു ഒഴിവ്. യോഗ്യത എം.ബി.എ അല്ലെങ്കില്‍ ബി.ബി.എ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഇലക്ട്രോപ്ലേറ്റര്‍ ഒരു ഒഴിവ്. യോഗ്യത കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരചയവും. കെമിക്കല്‍ എഞ്ചിനീയറിഗ് ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവും, ഇലക്ട്രോപ്ലേറ്റര്‍ ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സി യും മൂന്ന് വര്‍ഷ പ്രവൃത്തി പരിചവും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2555505.
