വയനാട്: സാക്ഷരതാ മിഷന്‍ മാനന്തവാടി ബ്ലോക്ക് തല സംഗമവും കലോത്സവവും നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജെ.പൈലി അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിര്‍മ്മല സാക്ഷരതാ സന്ദേശം നല്‍കി.

ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമ്മ യേശുദാസ് കലോത്സവ സന്ദേശം നല്‍കി. എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. സ്വയ നാസര്‍,  കെ.വത്സന്‍, പ്രീതരാമന്‍, മംഗലശ്ശേരി നാരായണന്‍. കെ.ചന്ദ്രശേഖരന്‍, എ.മുരളീധരന്‍, പി.എം.ഇന്ദിര, ബൈജു ഐസക് എന്നിവര്‍ സംസാരിച്ചു.